ഷാറൂഖ് ഖാൻ നായകനായി എത്തുന്ന ‘ജവാന്റെ’ ടീസർ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലേക്കുത്തുന്ന ജവാനിൽ ഷാറൂഖ് ഖാന്റെ നായികയായി എത്തുന്ന തെന്നിന്ത്യൻ താരറാണി നയന്‍താരയുടെ കഥാപാത്ര പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. തോക്കുമേന്തി കൂളിങ് ഗ്ലാസും ധരിച്ച് നിൽക്കുന്ന നയന്‍താരയെയാണ് പോസ്റ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
തമിഴ് ഹിറ്റ് മേക്കർ അറ്റ്ലിയാണ് ഷാറൂഖ് ഖാൻ ചിത്രം ബോളിവുഡിലും തമിഴിലുമായി ഒരുക്കുന്നത്.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ അതിഥി കഥാപാത്രമായി എത്തും. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാമണി, സാന്യ മൽഹോത്ര തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക