മണിപ്പൂർ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ പ്രതികരണവുമായി ശശി തരൂർ രംഗത്ത്. കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് ആണ് കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത് എത്തിയിരിക്കുന്നത്.
പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇന്റർനെറ്റ് ഷട്ട്ഡൗൺ പതിവായി നടക്കുന്ന ലോകത്തിലെ ഏക ജനാധിപത്യ രാജ്യം ഇന്ത്യയാണെന്നത് വിചിത്രമാണെന്ന് ആണ് അദ്ദേഹം പരിഹസിച്ചത്. കഴിഞ്ഞ രണ്ട് മാസമായി വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ സംബന്ധിച്ച് സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് തരൂരിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
ഇന്റർനെറ്റ് നിരോധനത്തിന് തീവ്രവാദം തടയാൻ കഴിയുമെന്നതിന് സർക്കാർ മതിയായ ന്യായീകരണം നൽകിയിട്ടില്ല. 2022 ലെ പാനൽ ഇതിന് തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക