ബംഗളുരു: കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കളെ ബംഗളുരുവിലേക്ക് വിളിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ആണ് വിളിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കേരള നേതാക്കളുമായി ചർച്ച നടത്തും. ബുധനാഴ്ച എത്താനാണ് നിർദേശം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദലായി ഐക്യനിര കെട്ടിപ്പടുക്കാന്‍ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവില്‍ നടക്കാനിരിക്കുകയാണ്. 26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തിന് പങ്കെടുക്കാനായെത്തിത്. അതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം നടക്കുന്ന ബംഗളുരുവിലേക്ക് കേരള നേതാക്കളേയും വിളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക