കുറച്ചധികം ദിവസത്തേക്ക് വാങ്ങിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യ- മാംസാദികള്‍ എന്നിവയെല്ലാം സൂക്ഷിക്കുന്നതിന് സൗകര്യപ്രദമാണല്ലോ ഫ്രിഡ്ജ്. പാകം ചെയ്ത ഭക്ഷണസാധനങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അല്പാല്പമായി എടുത്ത് ഉപയോഗിക്കുന്നവരും ഏറെയാണ്.
മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്നൊരു ഭക്ഷണസാധനമാണ് ബ്രഡ്. കേടായിപ്പോകാതിരിക്കാൻ ബ്രഡും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ബ്രഡ് ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ അത് പെട്ടെന്ന് കേടായിപ്പോവുകയാണത്രേ ചെയ്യുക. അതുപോലെ കഴിക്കാൻ കൂടുതല്‍ ‘ഹാര്‍ഡ്’ ആവുകയും രുചി നഷ്ടപ്പെടുകയും ചെയ്യുന്നു. ബ്രഡ് എപ്പോഴും മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇതിന്റെ തീയ്യതി കഴിയുന്നതോടെ തന്നെ ഇതുപേക്ഷിക്കുകയും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക