അടുക്കളയില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കറിവേപ്പില. കറികളില്‍ കറിവേപ്പിലയിട്ടില്ലെങ്കില്‍ വലിയൊരു കുറവായി നമ്മൾ മലയാളികൾക്ക് തോന്നാം. വിഭവങ്ങളുടെ രുചി മികച്ചതാക്കാന്‍ കറിവേപ്പില വഹിക്കുന്നത് പങ്ക് ചെറുതല്ല. എന്നാൽ അത്ര നിസാരമല്ല കറിവേപ്പില.
പച്ചക്കറിയോടൊപ്പം വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുമെങ്കിലും എല്ലാമാസവും ഒരു പിടി വേപ്പില വാടിയതും കൊണ്ടും ഉണങ്ങിയതും കൊണ്ടും എടുത്തു കളയുകയാണ് നമ്മുടെ പതിവാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ കറിവേപ്പില കളയേണ്ട ആവശ്യമില്ല. ഉണങ്ങുന്ന കറിവേപ്പിലയെ ഫലപ്രദമായി ഉപയോഗിക്കാം.
കറിവേപ്പില ഒന്ന് ഉണങ്ങുകയോ വാടിപ്പോകുകയോ ചെയ്താല്‍ ഇത് ഒന്നുകൂടി ഉണക്കിയെടുത്ത ശേഷം, ഈര്‍പ്പം മുഴുവനായി കളഞ്ഞ് പൊടിച്ച് വായു കേറാത്തവിധം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
കറിവേപ്പിലയിടുന്ന എല്ലാ കറികളിലും കറിവേപ്പിലയ്ക്ക് പകരണം ഈ കറിവേപ്പിലപ്പൊടി ചേര്‍ക്കാവുന്നതാണ്. കറിവേപ്പിലയുടെ അതെ ഗന്ധവും രുചിയും ഗുണവുമെല്ലാം ഇതിലൂടെയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക