പോഷക സമൃദ്ധമായ ഇലക്കറിയാണ് മല്ലിയില. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിനപ്പുറം നിറയെ ഗുണങ്ങളുണ്ട് മല്ലിയിലേയ്ക്ക്. തിയാമൈന്‍, വിറ്റാമിന്‍ എ, സി, റിബോഫ്ളാവിന്, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം എന്നീ ഘടകങ്ങളാണ് മല്ലിയിൽ അടങ്ങിയിരിക്കുന്നത്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് മല്ലിയില വളരെ നല്ലതാണ്.
മല്ലിയില കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യതയെ കുറയ്ക്കുന്നു. മല്ലിയിലയിലെ നാരുകളും എന്‍സൈമുകളും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ സുഗമമാക്കുന്നു.
വിശപ്പില്ലായ്മക്കും ഇത് ഉത്തമ പ്രതിവിധിയാണ്. വായിലെ അള്‍സര്‍ അകറ്റാന്‍ മികച്ച ഔഷധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക