എല്ലാ മാസവും സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. ഭൂരിഭാഗം സ്ത്രീകൾക്കും ഈ സമയത്ത് കടുത്ത വയറുവേദനയും നടുവേദനയും ഉണ്ടാകും. ഈ വേദനയ്ക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം. അതിലൊന്ന് നമ്മുടെ ഭക്ഷണക്രമമാണ്. ചില ഭക്ഷണങ്ങള്‍ നമ്മുടെ വേദന വര്‍ധിപ്പിക്കാം.
ആര്‍ത്തവ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം
1. ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റ് സ്നാക്സുകള്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍ വയറു വീര്‍ക്കുന്ന അവസ്ഥയുണ്ടാക്കുകയും വേദന വര്‍ദ്ധിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. അതുകൊണ്ട് ഇത്തര സംസ്കരിച്ച ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
2 കഫീന്‍
ചില ആളുകള്‍ക്ക് കഫീന്‍ അഥവാ കാപ്പി കഴിക്കുന്നതിലൂടെ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും, എന്നാല്‍ കഫീനില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ പല സ്ത്രീകള്‍ക്കും വേദനയ്ക്ക് കാരണമായേക്കാം
3. ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍
ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്ക്കുന്നതിനും നീര്‍വീക്കത്തിനും കാരണമാകുന്നു. ഇത് ആര്‍ത്തവ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. അതിനാല്‍ ഉപ്പു കൂടിയ സ്നാക്സുകള്‍, സംസ്കരിച്ച മാംസം, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.
4. മദ്യം
മദ്യം നിര്‍ജ്ജലീകരണത്തിനും വയറു വീര്ക്കത്തിനും കാരണമാകും ഇത് ആര്‍ത്തവ വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ സമയത്ത് മദ്യം കഴിക്കരുത്.
5. പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങളില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് മൂലം ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് വേദനയും വീക്കവും അനുഭവപ്പെടുന്നതിന് കാരണമാകാം. നിങ്ങള്‍ക്ക് അത്തരം പ്രശ്നം ഉണ്ടെങ്കില്‍ ഈ സമയത്ത് പാലുപയോഗം കുറയ്ക്കാവുന്നതാണ്.
6.മധുര പലഹാരങ്ങള്‍
സോഡ, മിഠായി, പേസ്ട്രി തുടങ്ങി കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തില്‍ വീക്കം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകും. ഇത് ആര്‍ത്തവ വേദനയും മറ്റ് അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക