ആര്‍ത്തവവേദന അനുഭവപ്പെടുമ്പോള്‍ അതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ ചായയെ ആശ്രയിക്കുന്ന സ്ത്രീകളുണ്ട്. ഇത്തരത്തില്‍ ആര്‍ത്തവവേദന കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ചായകളെ കുറിച്ചറിയാം…
ഒന്ന്…
ഇഞ്ചി ചേര്‍ത്ത ചായ കഴിക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാം. പരമ്പരാഗതമായിത്തന്നെ ഒരു ഔഷധമായി കണക്കാക്കപ്പെടുന്ന ചേരുവയാണ് ഇഞ്ചി. പ്രകൃതിദത്തമായ പെയിൻ കില്ലര്‍ എന്നാണ് ഇഞ്ചി അറിയപ്പെടുന്നത് തന്നെ. നല്ലരീതിയില്‍ രക്തസ്രാവമുള്ളപ്പോഴാണ് ഇഞ്ചിച്ചായ കൂടുതല്‍ ഉചിതം.
രണ്ട്…
പുതിനയില ചേര്‍ത്ത ചായയും ആര്‍ത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആര്ത്തവസമയയത്തെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ലഘൂകരിക്കാനും പുതിനച്ചായ ഏറെ സഹായകമാണ്.
മൂന്ന്…
കറുവപ്പട്ട ചേര്‍ത്ത ചായ കഴിക്കുന്നതും ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു സ്പൈസാണ് കറുവപ്പട്ട. ഇക്കൂട്ടത്തില്‍ വേദനകള്‍ ലഘൂകരിക്കുന്നതിനും ഇത് സഹായകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക