ചോറ് വേവിക്കുമ്പോൾ ചിലപ്പോൾ എങ്കിലും നമ്മുടെ അശ്രദ്ധകൊണ്ട് ചോറ് വെള്ളം കൂടി പോകാറുണ്ട്. അതുകൊണ്ടുതന്നെ ചോറ് അധികമായി വെന്തു പോകുന്നതിനും കാരണമാകാറുണ്ട്. ഇങ്ങനെ വെള്ളം അധികമായി ചോറ് ഒട്ടിപ്പിടിക്കുന്ന അവസ്ഥയിൽ നിന്ന് സാധാരണ അവസ്ഥയിലേക്ക് എങ്ങനെ എത്തിക്കാം എന്നതിന് ചില മാർഗങ്ങളാണ് ഇനി പറയുന്നത്.
ഇതിന് ആദ്യമായി ചെയ്യാവുന്ന നല്ലൊരു മാർഗമാണ് ചോറ് അരിപ്പയോ മറ്റോ വെച്ച് ചോറിലെ വെള്ളം നല്ലതുപോലെ ഊറ്റി കളഞ്ഞതിനുശേഷം ഈ ചോറെടുത്ത് വീണ്ടും വേവിച്ച പാത്രത്തിൽ തന്നെയാക്കി ഒന്നുകൂടി ചൂടാക്കി എടുക്കണം. അങ്ങനെ ചെയ്യുമ്പോൾ അധികമായി ഉള്ള വെള്ളം വറ്റിപ്പോയി ചോറ് സാധാരണ രീതിയിലാവും. പക്ഷേ വേവ് കൂടിയ ചോറാണെങ്കിൽ ഇതുപോലെ ചെയ്യുന്നത് നല്ലതല്ല. വേവ് കൂടി പോയ ചോറ് ഒട്ടി പിടിക്കുന്ന അവസ്ഥയിൽ നിന്ന് മാറ്റുന്നതിനായി ഒരു പരന്ന പാത്രത്തിൽ പരത്തിയിട്ടതിനുശേഷം അരമണിക്കൂർ നേരം ഫ്രിഡ്ജിനകത്ത് വെക്കുക. അതിനുശേഷം ഓവനിലോ മറ്റോ ചൂടാക്കി എടുത്ത് ഉപയോഗിക്കാം.
ഓവനിൽ അടപ്പു വയ്ക്കാതെ ഉയർന്ന താപനിലയിൽ ചോറ് വെക്കുന്നത് ഇതിലുള്ള ജലാംശം പോകുന്നതിന് സഹായിക്കും. നനവേറിയ ചോറിനു മുകളിൽ ബ്രഡ് സ്ലൈസസ് വെച്ചതിനുശേഷം കുറഞ്ഞ തീയിൽ അടുപ്പിനു മുകളിൽ വെക്കുക. സമയത്തിനുശേഷം നോക്കിയ ചോറിലെ ജലാംശം മുഴുവൻ ബ്രഡ് സ്ലൈസ് വലിച്ചെടുത്തതായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക