കെ പി സി സി യുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . അദ്ദേഹം രോഗാവസ്ഥയില്‍ കഴിയുന്ന കാലത്ത് പോലും ചെയ്യേണ്ട കാര്യങ്ങളില്‍ ഒരു വീട്ടുവീഴ്ചയുമുണ്ടായില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ എന്നും അദ്ദേഹം പ്രധാന്യം കൊടുത്തു.യു ഡി എഫിന്റെ ചോദ്യം ചെയ്യാത്ത നേതാവായിരുന്നു അദ്ദേഹം, വിശ്രമം എന്നത് അദ്ദേം അറിഞ്ഞേട്ടേയില്ലന്നും പിണറായി പറഞ്ഞു.ഉ്മ്മന്ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യു ഡി എഫിനും കനത്ത നഷ്ടമാണെന്നും പിണറായി പറഞ്ഞു.
ഉമ്മന്ചാണ്ടിയോടത്രയും വേട്ടയാടപ്പെട്ട ഒരു നേതാവ് കേരളത്തിലുണ്ടായിട്ടില്ലന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. വേട്ടയാടിയവരെപ്പോലും വേദനിപ്പിക്കാന്‍ അദ്ദേഹം തെയ്യാറായില്ല. മുഖ്യമന്ത്രിയിരുന്നപ്പോള് കല്ലെറിഞ്ഞവരോടു പോലും അദ്ദേഹം പൊറുത്തു. വെട്ടിപ്പിടിക്കാനല്ല എല്ലാം വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും കെ സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക