കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാർത്ഥിമരിച്ചു. അങ്കമാലിയിലാണ് സംഭവം. അങ്കമാലി എടക്കുന്ന് അമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർദ്ധനാണ് കഴിഞ്ഞദിവസം വൈകീട്ട് കളിക്കുന്നതിനിടയിൽ കഴുത്തിൽ ഷാൾ കുരുങ്ങി മരണപ്പെട്ടത്.
കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ ഗുരുതരാവസ്ഥയിൽ മുറിയിൽ കാണപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അങ്കമാലി പാലിശ്ശേരി ഗവൺമെന്റ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ദേവവർദ്ധൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക