പോപ്പുലർ ഫ്രണ്ട് നേതാവായ ടി എ അയ്യൂബിനെ എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയ്യൂബ് എന്നും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നുലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്നും എൻ ഐ എ അറിയിച്ചു. കേരളത്തിലെ പിഎഫ്ഐ, അതിന്റെ ഭാരവാഹികൾ, ബന്ധം എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് എറണാകുളം ജില്ലക്കാരനായ അയ്യൂബിനെ എൻഐഎ തിരയുന്നത്.
മത,സാമൂഹിക പ്രവർത്തകർക്കിടയിൽ ശത്രുത സൃഷ്ടിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തിയതിനും യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക