കോഴിക്കോട് പയ്യോളിയിൽ സ്വകാര്യബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അൽസഫ എന്ന സ്വകാര്യ ബസ് ആണ് ഐനിക്കാട് ബസ്റ്റോപ്പിന് സമീപത്തുവച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ബസ് ബ്രേക്ക് ഇട്ടപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. അപകടത്തിൽയാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക