സിപിഎം നേതാവ് പി.ജയരാജന്റെ സുരക്ഷ കൂട്ടി പോലീസ് . ബി.ജെ.പി. പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് പി. ജയരാജന്റെ സുരക്ഷ കണ്ണൂർ ജില്ലാ പോലീസ് വർധിപ്പിച്ചത്.
നിലവിൽ ഒരു ഗൺമാനാണ് ജയരാജനൊപ്പമുള്ളത്. പരിപാടികളുടെ സ്വഭാവമനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സ്പീക്കർ എ.എൻ.ഷംസീറിന്റെ സുരക്ഷയും കഴിഞ്ഞദിവസം കൂട്ടിയിരുന്നു. ഷംസീറിന്റെ വിവാദ പ്രസംഗത്തെച്ചൊല്ലി പി.ജയരാജനും യുവമോർച്ചയും കഴിഞ്ഞദിവസം പോർവിളി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സുരക്ഷ വർധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക