‘ഇന്ത്യ’ സഖ്യം രാജ്യത്തെ സംരക്ഷിക്കാനല്ല, കുടുംബത്തെ സംരക്ഷിയ്ക്കാൻ വേണ്ടി മാത്രം രൂപീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ബിജെപി തമിഴ് നാട് അധ്യക്ഷൻ നയിക്കുന്ന എൻ മണ്ണ് എൻ മക്കൾ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. എൻ മണ്ണ് എൻ മക്കൾ രാഷ്ട്രീയ യാത്രയല്ല. തമിഴ് ഭാഷയെയും സംസ്കാരത്തെയും ലോകമെമ്പാടും എത്തിയ്ക്കാനുള്ള യാത്രയാണ്.
തമിഴ് നാട്ടിലെ കുടുംബ വാഴ്ച അവസാനിപ്പിച്ച്, അഴിമതിയിൽ രക്ഷപ്പെടുത്തി സാധാരണക്കാരനെ സംരക്ഷിയ്ക്കാനാണ് ഈ യാത്ര. ലോകം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് തമിഴ് നാട്ടിലെതെന്നും ഇവർ വോട്ടു ചോദിയ്ക്കുമ്പോൾ ജനങ്ങൾക്ക് അഴിമതി മാത്രമാണ് ഓർമവരികയെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക