ജോലി ചെയ്ത് ക്ഷീണിക്കുമ്പോള്‍ ജോലിക്കിടയില്‍ ചായയും കടിയുമൊക്കെ കഴിക്കുന്നത് നമ്മുടെ പതിവാണ്. ചായ കുടിച്ച് കഴിയുമ്പോൾ നമ്മുടെ എനര്‍ജിയൊക്കെ തിരിച്ചുവന്നതായി നമുക്ക് തോന്നാറുമുണ്ട്.
എന്നാല്‍ ഈ ശീലം ഒട്ടും നല്ലതല്ല എന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജോലിക്കിടയില്‍ ചായയും കടിയുമെല്ലാം ശീലമാക്കുന്നവര്‍ക്ക് പ്രമേഹം വരാനും പ്രമേഹം കൂടാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനനങ്ങള്‍ തെളിയിക്കുന്നു.
ചായ തീരെ ഒഴിവാക്കണം എന്നല്ല, മറിച്ച് ചായയിൽ ഉപയോഗിക്കുന്ന പഞ്ചസാര ഒഴിവാക്കണം. മധുരമുള്ള ചായയെപ്പോലെ അപകടകാരിയാണ് ബിസ്കറ്റ് പോലയുള്ള പലഹാരങ്ങള്‍.
തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ. ജീമോന്‍ പന്നിയാമാക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക