ഏഷ്യാനെറ്റിലെ ‘മുറ്റത്തെ മുല്ല’ എന്ന സീരിയലിലാണ് ഉണ്ണി മുകുന്ദന് അതിഥി താരമായി എത്തുന്നത്. സീരിയലിന്റെ പ്രമോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ പ്രമോ വീഡിയോക്ക് താഴെ താരത്തെ പരിഹസിച്ചും ട്രോളി കൊണ്ടുമുള്ള കമന്റുകളാണ് നിറയുന്നത്.
”കലുഷിതമായ ഈ വിവാഹാഘോഷത്തിലേക്ക് ദൈവത്തിന്റെ അവതാരമായി ഇയാള്‍ വരുന്നു” എന്ന ക്യാപ്ഷനോടെയാണ് സീരിലിന്റെ പ്രമോ എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന് എത്തുന്ന ഭാഗത്ത് ‘സ്വാമിയേ അയ്യപ്പശരണം’ എന്ന ഗാനവും കേള്‍ക്കാം.
‘മാളികപ്പുറം’ സിനിമയ്ക്ക് പിന്നാലെ അയ്യപ്പ വേഷം സ്വിരമാക്കുകയാണോ ഉണ്ണി എന്ന കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ‘ഇത് ട്രോളിയതാണോ’, ‘എന്റെ പൊന്നുണ്ണി നിനക്ക് എന്തോ പറ്റിയിട്ടുണ്ട്’, ‘ഇത്രയും വേണ്ടായിരുന്നു’, ‘കണ്ടിട്ട് ഒരു ഫുള്‍ മന്തി കഴിച്ച് വരുവാണെന്ന് തോന്നും’ എന്നിങ്ങനെയാണ് താരത്തെ പരിഹസിച്ചു കൊണ്ടെത്തുന്ന ചില കമന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക