ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ആറ് ശതമാനമാണ് വര്‍ധന. അന്താരാഷ്ട്ര കടുവാ ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രൊജക്ട് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കുറഞ്ഞത് 3167 കടുവകളെങ്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഓരോ നാല് വര്‍ഷവും കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ എണ്ണമെടുക്കുന്നത്. നിലവില്‍ 3682 കടുവകള്‍ രാജ്യത്തുണ്ടെന്നാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക