ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദ്ദം മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് പരിധി വിട്ടുയരുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗസംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. ഇതിൽ നിന്ന് രക്ഷ നേടാൻ പല ആളുകളും ഭക്ഷണ ക്രമീകരണങ്ങൾ നടത്തുകയും പതിവായി വ്യായാമത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.
നേന്ത്രപ്പഴം. ഇവ പൊട്ടാസ്യത്തിന്റെ വലിയ കലവറയാണ്. അതിനാല്‍ നേന്ത്രപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ. വിറ്റാമിനുകളും മിനറലുകളും മറ്റും അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
യോഗർട്ട്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ നിയന്ത്രണത്തിലാക്കാൻ പ്രഭാത ഭക്ഷണത്തിൽ യോഗർട്ട് ഉൾപ്പെടുത്താം. വൈറ്റമിന്‍ ബി12, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് യോഗര്‍ട്ട്. ഇവയെല്ലാം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. യോഗർട്ടിൽ വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കാനും യോഗർട്ട് നല്ലതാണ്.
ബെറി പഴങ്ങൾ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഓട്സ്മീൽ. ഉയര്‍ന്ന അളവിൽ ഫൈബർ അടങ്ങിയ ഓട്മീല്‍ അമിത രക്തസമ്മർദ്ദത്തെ നിയന്ത്രണത്തിലാക്കാൻ സഹായിക്കും. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം ദഹന സംവിധാനത്തെ മെച്ചപ്പെടുത്താനും ഓട്സ്മീൽ നല്ലതാണ്. ഓട്സ്മീലില്‍ അടങ്ങിയിരിക്കുന്ന സോല്യുബിള്‍ ഫൈബര്‍ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
തണ്ണിമത്തനും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറുകളും, വിറ്റാമിന്‍ സിയും, പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
മധുര കിഴങ്ങ്. മധുരക്കിഴങ്ങിൽ പൊട്ടാസ്യം വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ഒരു പോഷണമാണെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് അമിത രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഇവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
പയര്‍ വര്‍ഗങ്ങള്‍. പയര്‍ വര്‍ഗങ്ങളും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പയർ വർഗങ്ങളിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനാൽ തന്നെ പയർ വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സാധിക്കും. പയർ വർഗങ്ങളിൽ പ്രോട്ടീന്‍, സോല്യുബിള്‍ ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക