മാധ്യമങ്ങളിൽ രാജി വാർത്ത വന്നതിനെ തുടർന്ന് സിപിഐ യുവ നേതാവ് മുഹമ്മദ് മുഹ്സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനം.
പട്ടാമ്പി എംഎൽഎയായ മുഹ്സിന്റെ രാജിക്കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു.
മണ്ണാർക്കാട്, പട്ടാമ്പി, നെന്മാറ മണ്ഡലം കമ്മറ്റികളിൽ പുതിയ സെക്രട്ടറിമാർക്ക് ചുമതല നൽകി . ജില്ലാ എക്സിക്യുട്ടീവിൽ നിന്ന് മുഹമ്മദ് മുഹ്സിനെ ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. തരംതാഴ്ത്തിയതിനെതുടർന്നാണ് മുഹ്സിൻ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചതെന്നാണ് വാർത്തകൾ വന്നത്.
ജില്ലയിൽനിന്ന് സി.പി.ഐ.യുടെ ഏക എം.എൽ.എ.യാണ് മുഹ്സിൻ. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയെ തരംതാഴ്ത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക