രവി തേജ നായകനായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രം തിയേറ്ററിൽ ഉടൻ പ്രദർശനത്തിന് എത്തും. സിനിമയുടെ റിലീസ് തീയ്യതി അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ചിത്രം ഒക്ടോബർ 20നാണ് തിയറ്ററുകളിൽ എത്തുന്നത്. വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.
അഞ്ചു ഭാഷകളില്‍ നിന്നുമായി അഞ്ചു സൂപ്പര്‍സ്റ്റാറുകളുടെ ശബ്ദത്തിലാണ് വിഡിയോ പുറത്തു വന്നത്.ദുല്‍ഖര്‍ സല്‍മാനാണ് മലയാളത്തില്‍ നിന്ന് ശബ്ദം നൽകിയത്. തെലുങ്കില്‍ വെങ്കടേഷും ഹിന്ദിയില്‍ ജോണ്‍ എബ്രഹാമും കന്നഡയില്‍ ശിവ രാജ്കുമാറും തമിഴില്‍ നിന്ന് കാര്‍ത്തിയുമായിരുന്നു
സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വംശിയാണ്.പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ്. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. പ്രെസന്റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര് മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്.ഒ: ആതിരാ ദില്‍ജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക