പാൽ നമ്മുടെ ജീവിത്തിന്റെ ഒരു ഭാഗം തന്നെയാണ്. ആരോഗ്യഭക്ഷണമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കവുമുണ്ടാകില്ല. പാൽ ഒരു സമ്പൂർണ ഭക്ഷണമായാണ് കണക്കാക്കുന്നത്. എന്നാൽ വെറുതെ തിളപ്പിച്ച് കുടിച്ചാൽ പാലിന്റെ മുഴുവൻ ഗുണങ്ങളും ലഭിക്കില്ല. ദഹനം നല്ല രീതിയിൽ നടക്കാനും രോഗപ്രതിരോധം വർധിക്കാനും പാൽ ശരിയായ രീതിയിൽ തന്നെ തിളപ്പിക്കണം.
ചൂടോട് കൂടി തന്നെ പാൽ കുടിക്കാൻ ശ്രമിക്കണം. അധികം തണുപ്പിക്കാതെ വേണം ഉപയോഗിക്കാൻ. പാലിന്റെ ഔഷധഗുണങ്ങൾ വർധിപ്പിക്കാൻ 1/4 അളവ് വെള്ളം പാലിൽ ചേർക്കാനും ആയുർവേദ വിദഗ്ധർ നിർദേശിക്കുന്നു.
തണുത്തതോ ശീതീകരിച്ചതോ ആയ പാലിന് പകരം ചൂടുള്ള പാൽ കഴിക്കണം. ചെറുചൂടുള്ള പാൽ ദഹനത്തെ സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക