മിത്ത് വിവാദത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നിയമവിരുദ്ധമായി പ്രകടനം നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷാണ് കേസിൽ ഒന്നാം പ്രതി.
പ്രതിപട്ടികയിൽ സംസ്ഥാന ജന.സെക്രട്ടറി പി സുധീറുമുണ്ട്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തു എന്‍എസ്എസിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക