ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
ഇതുവരെ ആയിരുന്നതുപോലെ ഇനിയും അഗാധ സ്നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നും കുട്ടികളെ കരുതി തങ്ങളുടെയും അവരുടെയും സ്വകാര്യത മാനിക്കണമെന്നും പോസ്റ്റിൽ പറയുന്നു. മുൻ ടിവി അവതാരകയും സാമൂഹികപ്രവർത്തകയുമായ സോഫിയും (48) ജസ്റ്റിൻ ട്രൂഡോയും (51) 2005ൽ ആണ് വിവാഹിതരായത്. 3 മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക