ഒരുപാട് ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിനു പുറമേ ഇതര ഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് സിനിമയിലും അഭിനയത്തിലും ഏറ്റവും കൂടുതൽ കെമിസ്ട്രി തോന്നിയ നടിമാരെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്.
ഏറ്റവും കൂടുതൽ കെമിസ്ട്രി തോന്നിയത് ആരോട് എന്നുള്ള ചോദ്യത്തിന് രണ്ട് നടിമാരുടെ പേരുകളാണ് ദുൽഖർ പറഞ്ഞത്. അതിൽ സീതാരാമത്തിലെ മൃണാളാണ് ഒരാൾ. മറ്റൊരാൾ നിത്യ മേനോനും. ഓക്കേ കണ്മണിയിൽ നിത്യ നല്ലൊരു കോമ്പിനേഷൻ ആയിരുന്നു. പെയറിങ് എന്നത് സിനിമയെയും ആ കോമ്പിനേഷനേയും ആശ്രയിച്ചിരിക്കും എന്നും ദുൽഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക