കോവയ്ക്ക പലതരത്തിൽ നമ്മൾ കഴിക്കാറുണ്ട്. ഉപ്പേരിയായും തോരനായും ഒക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് കോവയ്ക്ക. വളരെ എളുപ്പത്തിൽ വീടുകളിൽ മസാല കറിയാണ് നമ്മൾ ട്രൈ ചെയ്യുന്നത്. ആദ്യം തന്നെ കുറച്ച് കോവയ്ക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കാം. ശേഷം ഇത് നാലായി നീളത്തിൽ കീറിയതിനു ശേഷം വീണ്ടും രണ്ടായി മുറിക്കുക. മുറിച്ചെടുത്ത കോവക്കയിലേക്ക് കുറച്ച് കാശ്മീരി മുളകുപൊടി, കുറച്ച് ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
ഒരു പാൻ അടുപ്പത്ത് വെച്ചതിനുശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കാം. ഇനി ഇതേ പാനിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് അതിനുശേഷം ഇതിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. രണ്ട് പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും കൂടി ചേർത്തതിനുശേഷം നല്ലതുപോലെ വഴറ്റിയെടുക്കണം. ഇത് നല്ലതുപോലെ വഴണ്ടതിനു ശേഷം കനം കുറച്ച് നീളത്തിൽ അരിഞ്ഞുവെച്ച രണ്ട് സവാള കൂടി ചേർത്ത് നല്ലതുപോലെ വഴറ്റണം.
സവാള നല്ലതുപോലെ വാടിയതിനുശേഷം ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ ഒരു തക്കാളി അരിഞ്ഞത് കൂടി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. എണ്ണ തെളിഞ്ഞുവരുന്ന ഭാഗമാകുമ്പോൾ ഇതിലേക്ക് വറുത്തുകോരി മാറ്റിവെച്ചിരിക്കുന്ന കോവയ്ക്ക കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിച്ച് എടുക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് പാകത്തിന് ഉപ്പ്, അല്പം ഗരം മസാല, കുറച്ച് പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. നന്നായി തിളച്ച് കുറുകി വന്നാൽ തീ ഓഫ് ചെയ്യാം. ടേസ്റ്റിയായ കോവയ്ക്ക മസാല കറി റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക