ചെറുപയർ ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണെന്ന് എല്ലാവർക്കും അറിയാം. ചെറുപയർ ഉപയോഗിച്ച് ഒരു റൈസ് ആണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. വേറെ ഒരു സൈഡ് ഡിഷും ഇല്ലെങ്കിലും ഇത് കഴിക്കാൻ സാധിക്കും. ഹെൽത്തിയായ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിന്റെ ചേരുവകൾ എന്നും നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് ചെറുപയർ കുതിർത്തെടുക്കണം. പിന്നീട് കഴുകി എടുത്തതിനുശേഷം ഇത് ഉടഞ്ഞു പോകാതെ വേവിച്ചെടുക്കണം. കുറച്ച് പച്ചരിയോ ബസ്മതി റൈസോ പാകത്തിന് ഉപ്പ് ചേർത്ത് വേവിച്ചെടുക്കണം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം. ബട്ടർ ഉരുകി വരുമ്പോൾ ഇതിലേക്ക് കുറച്ച് പെരും ജീരകം ചേർത്ത് പൊട്ടിക്കണം. പിന്നീട് കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും കുറച്ച് വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് അതിനുശേഷം നല്ലതുപോലെ വഴറ്റിയെടുക്കാം. പിന്നീട് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളകും കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം. പിന്നീട് ഇതിലേക്ക് നമ്മൾ വേവിച്ച് മാറ്റി വച്ചിരിക്കുന്ന ചെറുപയർ ചേർത്തു കൊടുക്കാം.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. കുറച്ച് മല്ലിയില അരിഞ്ഞതും പുതിനയില അരിഞ്ഞതും കൂടി വിതറി രണ്ടു മിനിറ്റ് ലോ ഫ്ലൈമിൽ ഇട്ട് അടച്ചുവയ്ക്കണം. അടപ്പ് തുറന്ന് അര മുറി നാരങ്ങയുടെ നീര് കൂടി ചേർത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ടേസ്റ്റിയും ഹെൽത്തിയുമായ ചെറുപയർ റൈസ് റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക