മിത്ത് വിവാദത്തിൽ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. സ്പീക്കർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ് എന്നാണ് കോശി നൽകിയ പരാതിയിൽ പറയുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിഭാഷകനായ ജേക്കബ് കോശി നൽകിയ പരാതി ഇങ്ങനെ;
“ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പരാമർശമാണ് ഷംസീർ നടത്തിയത് ഭക്തർക്ക് വേദനയുണ്ടാക്കുന്ന കാര്യമാണിത്. ഗണേശ ഭഗവാന്റെ തല മാറ്റി ആനയുടെ തലവെച്ചത് അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഷംസീർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇക്കാര്യം പറഞ്ഞത്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ മതസ്പർദ്ധ വളർത്താനാണ് ലക്ഷ്യം വെച്ചത്. ഭരണഘടനാ പദവി വഹിക്കുന്നയാൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അതിനാൽ രാഷ്ട്രപതി ഇടപെട്ട് സ്പീക്കർ സ്ഥാനത്തു നിന്നും ഷംസീറിനെ നീക്കണം. അതിലൂടെ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം”
പ്രതികരിക്കാൻ ഇവിടെ എഴുതുക