ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനാണ് മോദി തുടക്കമിട്ടത്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം. കേരളത്തിൽ അഞ്ച് സ്റ്റേഷനുകളടക്കം ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.
പയ്യന്നൂര്‍, കാസർകോട്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളാണ് കേരളത്തിൽ നിന്നും ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. തറക്കല്ലിട്ട 508 സ്റ്റേഷനുകളിൽ ഇന്ന് പ്രവർത്തനങ്ങൾ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക