മാവേലിക്കര: മാവേലിക്കരയിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. കണ്ടിയൂരിൽ ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര പൊലീസ് അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക