തിരുവനന്തപുരം: നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്തതിനെതിരെ എൻഎസ്എസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, എഫ്ഐആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി.
എൻഎസ്എസ് വൈസ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു മുഖേന ഹർജി നൽകിയത്.
നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക