ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട്( ഡിവിഷൻ 2) ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് ( വാർഡ് 4 ) തുവൂർ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം ( വാർഡ് 11) പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി ( വാർഡ് 16) എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 10ന് അവധി പ്രഖ്യാപിച്ചു.
ഈ ഡിവിഷനുകളിലും വാർഡുകളിലും വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ആഗസ്റ്റ് എട്ടിന് വൈകുന്നേരം ആറുമണി മുതൽ ആഗസ്റ്റ് 10 വൈകുന്നേരം 6 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ബാറുകൾ ഹോട്ടലുകൾ പാർലറുകൾ മദ്യ വില്പന ശാലകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ മദ്യത്തിന്റെ വില്പനയ്ക്കും വിതരണത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ആഗസ്റ്റ് 9 ബുധനാഴ്ചയും അവധി ദിവസമായിരിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടർ ആണ് എന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുവാനുള്ള അനുമതി അതാത് സ്ഥാപനമേധാവികൾ നൽകണമെന്നും പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക