പ്രിയതമന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെടുത്ത ചിത്രം പങ്കുവെച്ച് ആശംസകുറിപ്പുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ നസിം. ഫഹദ് ഫാസിലിന്റെ നാല്പതാം പിറന്നാൾ ദിനത്തിലാണ് മമ്മൂക്ക പകർത്തിയ ചിത്രം പങ്കുവെച്ച് നസ്രിയ ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
തന്റെ പ്രിയതമനും ഏറ്റവുമടുത്ത സുഹൃത്തുമായ ഷാനുവിനെ പിറന്നാൾ ആശംസകൾ എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച നസ്രിയ നിന്നെപ്പോലെ നീ മാത്രമേയുള്ളൂവെന്നും ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നും കുറിച്ചു.
ഫഹദിനെ പിറന്നാളാശംസകൾ നേർന്നുകൊണ്ട് നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം;
“എന്റെ പ്രിയതമൻ ഷാനുവിന് ജന്മദിനാശംസകൾ. നീ വജ്രത്തെ പോലെ വെട്ടി തിളങ്ങട്ടെ. നിന്നെപ്പോലെ നീ മാത്രമേയുള്ളൂ. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഏറ്റവും പ്രിയങ്കരനായ ഒരേയൊരു മമ്മൂക്ക എടുത്ത ചിത്രം പങ്കുവെക്കുന്നു. “
പ്രതികരിക്കാൻ ഇവിടെ എഴുതുക