അയൽവാസിയായ 13 കാരനെ സിഗരറ്റും മിഠായികളും നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ തിരൂർ പൂക്കയിൽ സ്വദേശിയായ വെള്ളാടത്ത് കറുകയിൽ റിയാസ്(32)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് പ്രതി അയൽവാസിയായ ആൺകുട്ടിയെ ആളിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സിഗരറ്റും മിഠായികളും നൽകി പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കൾ വിവരമറിഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂക്കയിൽ ഭാഗത്ത് വെച്ച് പോലീസ് പിടികൂടിയ പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക