മോഷണങ്ങള്‍ പതിവായതോടെ തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയാതായി റിപ്പോർട്ട്. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്.
അതേസമയം തക്കാളിക്ക് കഴിഞ്ഞ ഒരു മാസത്തലേറെയായി വന്‍വിലക്കയറ്റമാണുണ്ടായിരിക്കുന്നത്. കര്‍ണാടകയില്‍ വിവിധ തോട്ടങ്ങളില്‍ മോഷണം നടന്നിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന തക്കാളിയാണ് തോട്ടങ്ങളില്‍ നിന്ന് മോഷണം പോവുന്നത്.
ചാമരാജനഗറിലെ കബ്ബെപുരയില്‍ ഒന്നര ഏക്കര്‍ തക്കാളിക്കൃഷി കഴിഞ്ഞയാഴ്ച ആരോ നശിപ്പിച്ചിരുന്നു.നേരത്തെ കോലാറില്‍ നിന്ന് രാജാസ്ഥാനിലേക്ക് കൊണ്ടു പോയ 20 ലക്ഷം രൂപയുടെ തക്കാളി ലോറി ഡ്രൈവര്‍ മറിച്ചുവിറ്റിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് കൂടാതെ കര്‍ഷകനെ ആക്രമിച്ച് തക്കാളി കവര്‍ന്ന വാര്‍ത്തയും കുറച്ചു ദിവസം മുൻപ് പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷിക്ക് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക