ആരോഗ്യകരമായ ശരീരം നിലനിർത്തുന്നതിന് ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അനാരോഗ്യകരമായ ഭക്ഷണവും പുകവലി, മദ്യപാനം, അമിതവണ്ണം തുടങ്ങിയവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന ഭക്ഷണസാധനങ്ങൾ ഏതെല്ലാം ആണ് എന്ന് നമുക്ക് നോക്കാം.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പ്രധാനപ്പെട്ട ഒന്നാണ് ഇലക്കറികൾ. വിറ്റാമിനുകൾ, പൊട്ടാസ്യം, കാൽസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇലക്കറികൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യം പ്രധാനം ചെയ്യുന്ന മറ്റൊന്നാണ് ആപ്പിൾ. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സംരക്ഷിക്കുന്ന വിറ്റാമിൻ ഇ,ബി1,ബി2, കെ എല്ലാം ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതുപോലെതന്നെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയ സാൽമൺ മത്സ്യങ്ങൾ. അതുപോലെതന്നെ തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളുടെ കലവറയായ ബെറി പഴങ്ങൾ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രോട്ടീൻ കലവറയായ നട്സ് കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ തോത് കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക