വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന് അറസ്റ്റിലായതായി റിപ്പോർട്ട്. ട്രെയിനില്‍ പുക ഉയര്‍ന്നതോടെ തീപിടച്ചതാണെന്ന് കരുതി യാത്രക്കാര്‍ പരക്കം പാഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം ഉണ്ടായത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സിഗരറ്റ് വലിച്ചതിനെ തുടർന്ന് പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു.
ആന്ധ്രാപ്രദേശിലെ ഗുഡൂര്‍ കടന്നതിന് ശേഷം ട്രെയിന്‍ നമ്പര്‍ 20702-ല്‍ സി-13 കോച്ചിലാണ് സംഭവം ഉണ്ടായത്. അപായ അലാറം മുഴങ്ങിയപ്പോള്‍ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊടി പോലുള്ള പുക പുറന്തള്ളാന്‍ തുടങ്ങി. ഇതാണ് ട്രെയിനില്‍ പുക നിറയാനുള്ള കാരണം.
തീപിടിച്ചതാണെന്ന് കരുതി സംഭവസ്ഥലത്ത് റെയില്‍വേ പൊലീസ് എത്തിയിരുന്നു. ട്രെയിനിന്റെ ശുചിമുറിയില്‍ പുക വലിക്കാന്‍ കയറിയ ആളെ ശുചിമുറിയുടെ ജനല്‍ തകര്‍ത്താണ് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക