സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയാതായി റിപ്പോർട്ട്. ഡൽഹിയിൽ പോലീസ് വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഡൽഹി അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും മറ്റും പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയതായി ഡൽഹി പൊലീസിന്റെ സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക