2014ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പ് ‘യാരിയാൻ 2’ന്റെ ടീസർ എത്തി. ബാംഗ്ലൂർ ഡെയ്സിൽ നിന്നും ചില മാറ്റങ്ങൾ വരുത്തി ഒരുക്കുന്ന യാരിയാൻ 2 രാധികാ റാവു, വിനയ് സപ്റു എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ടി സീരീസ് നിർമിക്കുന്ന ചിത്രം 2024 മെയ് 12ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. മലയാളി താരം അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് യാരിയാൻ 2. ഇവരെ കൂടാതെ ദിവ്യാഖോസ്ല കുമാർ, മീസാൻ ജാഫ്രി, പോൾ വി പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അഞ്ജലി മേനോന്റെ സംവിധാനം മികവിൽ മലയാളത്തിൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുകയും ചിത്രം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. എന്നാൽ 2016 ബാംഗ്ലൂർ നാട്കൾ എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്ത ചിത്രം വൻ പരാജയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക