തിരുവനന്തപുരം: ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്ത സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്.
ഈ മാസം 26ന് സംയുക്തമായി സമരത്തിനിറങ്ങാനാണ് തൊഴിലാളികൾ ആലോചിക്കുന്നത്. സിഐടിയു, ഐഎൻടിയുസി സംഘടനകളാണ് സമരത്തിന് തയ്യാറെടുക്കുന്നത്.
ഓണം ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, സ്ഥലം മാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടു വയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക