ഓണസദ്യക്ക് എത്ര വിഭവങ്ങൾ ഉണ്ടായാലും മലയാളിക്ക് മതിവരികയില്ല. എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഓണ വിഭവമാണ് ഇനി പറയുന്നത്. വെള്ളരിക്ക പച്ചടി. വെള്ളരിക്കയും കുറച്ച് തൈരും ഉണ്ടെങ്കിൽ ഇത് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. എങ്ങനെയാണ് വെള്ളരിക്ക പച്ചടി ഉണ്ടാക്കുന്നത് എന്നും ഇതിനായി എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും നോക്കാം.
ആദ്യം തന്നെ കുറച്ച് വെള്ളരിക്ക എടുത്ത് ചെറിയ കഷണങ്ങളാക്കിയതിനു ശേഷം കുറച്ച് വെള്ളം ഉപ്പും ഇട്ട് വേവിച്ചെടുക്കണം. ഇത് വെന്തു വരുമ്പോഴേക്കും കുറച്ച് തേങ്ങയും പച്ചമുളകും കുറച്ച് കടുകും കൂടി ചേർത്ത് ചതച്ചെടുക്കാം. ഈ ചതച്ചെടുത്ത തേങ്ങ വെന്ത് വെള്ളം വറ്റി വന്ന വെള്ളരിയിലേക്ക് ചേർത്തു കൊടുക്കാം. ഇത് പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം.
അതിനുശേഷം കട്ടയുടച്ചെടുത്ത തൈര് കൂടി ചേർത്തു കൊടുക്കാം. തീ നല്ലതുപോലെ കുറച്ചുവെച്ച് ചൂടായി വരുന്നത് വരെ മാത്രം ഇളക്കിയാൽ മതിയാവും. മറ്റൊരു പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം ഇതിലേക്ക് കുറച്ച് ഉണക്കമുളകും കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചതിനുശേഷം പച്ചടിയിലേക്ക് ചേർത്തു കൊടുക്കാം. രുചികരമായ ഓണസദ്യക്കുള്ള വെള്ളരിക്ക പച്ചടി തയ്യാറായി
പ്രതികരിക്കാൻ ഇവിടെ എഴുതുക