ഡൽഹി: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് എട്ട് യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്നാണ് ആരോപണം.
യഹാൻ സച് ദേഖോ, ക്യാപിറ്റൽ ടി.വി, കെ.പി.എസ് ന്യൂസ്, സർക്കാരി വ്ളോഗ്, ഏൺ ടെക് ഇന്ത്യാ, എസ്.പി.എൻ9 ന്യൂസ്, എജുക്കേഷണൽ ദോസ്ത്, വേൾഡ് ബെസ്റ്റ് ന്യൂസ് എന്നീ ചാനലുകളാണ് നിരോധിച്ചത്.
ഇവർ നിരന്തരമായി വ്യാജവാർത്തകളും രാജ്യവിരുദ്ധ വാർത്തകളും സൈന്യത്തിനെതിരായ വാർത്തകളും നൽകിവരുന്നതായി ആരോപണമുയർന്നിരുന്നു. ഈ ചാനലുകൾക്കെതിരെ വന്ന ആരോപണങ്ങൾ വസ്തുതാപരമായി പരിശോധിച്ചതിനുശേഷം ആണ് നടപടി എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക