ബിജെപി നേതാവ് വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിൽ ആണ് സംഭവം ഉണ്ടായത്. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. മൊറാദാബാദിലെ വസതിയിൽ നിന്ന് സഹോദരനൊപ്പം പാർക്കിലേക്ക് നടക്കാനിറങ്ങിയതായിരുന്നു അനൂജ്.
ഇവരെ പിന്തുടർന്ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം മജോല പ്രദേശത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ചൗധരിക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർത്തുതായാണ് വിവരം.
ഉടൻ തന്നെ ഇയാളെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക