മലപ്പുറം പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പാലൂർ സിഎംഎസ് സ്മാരക കെട്ടിടത്തിലെ കൃഷിഭവനും പകൽ വീടും ഓഗസ്റ്റ് 14ന് രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നാടിന് സമർപ്പിക്കും. ചടങ്ങിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം അധ്യക്ഷത വഹിക്കും. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ മുഖ്യാതിഥിയാകും.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഗ്രാമപഞ്ചായത്ത് 2020 മെയ് 14ന് തറക്കല്ലിട്ട കെട്ടിടത്തിന് വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 30 ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചത്. ഓഗസ്റ്റ് 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രവർത്തകരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക