മലപ്പുറം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിലും യുഡിഎഫ് വിജയിച്ചു. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി മൈമൂന വിജയിച്ചു. ഇതോടെ ഇരുകക്ഷികളുടെയും കക്ഷിനില തുല്യമായി. ഇതോടെ പ്രസിഡണ്ടിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
ഉപതെരഞ്ഞെടുപ്പ് നടന്ന പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് യുഡിഎഫ് സ്ഥാനാർത്ഥി യു.ടി മുർഷിൻ ( മുസ്ലിം ലീഗ്)വിജയിച്ചു. തുവ്വൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് അക്കരപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി തയ്യിൽ അയ്യപ്പനാണ് വിജയിച്ചത്. പുഴക്കാട്ടിരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിക്കൊണ്ട് ചക്കച്ചൻ ആസീസ് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക