ഈന്തപ്പഴം നമുക്കെല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. രുചിയില്‍ മാത്രമല്ല ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് ഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഈന്തപ്പഴം. ഈന്തപ്പഴം രാത്രി വെള്ളത്തില്‍ കുതിർത്തുവെച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയാന്‍ സഹായിക്കും.
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയക്കുന്നതിനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് സഹായിക്കും. മലബന്ധം പോലുളള പ്രശ്നങ്ങള്‍ നീക്കാന്‍ ഏറ്റവും ഉത്തമമാണ് വെള്ളത്തിലിട്ടു വച്ച ഈന്തപ്പഴം.
ഇതിലെ ഫൈബറുകള്‍ പെട്ടെന്നു തന്നെ വെള്ളം വലിച്ചെടുത്ത് അയയുന്നു. ഇതിലൂടെ ദഹനം എളുപ്പമാകും. നാരുകള്‍ ശരീരത്തിനു പെട്ടെന്നു തന്നെ ആഗിരണം ചെയ്യാനും കുടലിനിതു പെട്ടെന്നു തന്നെ ദഹിപ്പിയ്ക്കാനും കഴിയും. വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് വെള്ളത്തിലിട്ട ഈന്തപ്പഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക