തൃശ്ശൂർ: തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐമാരായ അഫ്സൽ, പ്രദീപ്, സിപിഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത് . മദ്യപിച്ച് ലക്കുകെട്ട ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിലാണ് നടപടി.
ബൈക്ക് മാത്രം കസ്റ്റഡിയിലെടുത്ത് യുവാവിനെ വിട്ടയക്കുകയായിരുന്നു. യുവാവിന്റെ ഫോണും പഴ്സും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക