കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് 17 ന് നാമനിർദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെഷൻ 16 ന് നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൺവെഷൻ ഉദ്ഘാടനം ചെയ്യും.
രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിനെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ എട്ടാം തീയതി
വോട്ടെണ്ണലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക