ഒരു ഡിവൈസിൽ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മൾട്ടി അക്കൗണ്ട് ഫീച്ചർ പുറത്തിറക്കി വാട്സ് ആപ്പ്. നിലവിൽ ബീറ്റ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാവുക. ഇതിലുടെ വാട്സ് ആപ്പ് അക്കൗണ്ടുകൾ സ്വിച്ച് ചെയ്ത് ഉപയോഗിക്കാനാകും.
വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകും. ഈ ഫീച്ചർ ലഭ്യമാകുന്നതോടുകൂടി സെറ്റിങ്സ് മെനുവിലെ ക്യൂ.ആർ കോഡിനരികിൽ ഒരു ആരോ ചിഹ്നം കാണാനാകും. അത് ക്ലിക്ക് ചെയ്ത് അക്കൗണ്ടുകൾ ആഡ് ചെയ്യാനും സ്വിച്ച് ചെയ്യാനും സാധിക്കും.
പുതിയ ഫീച്ചർ വരുന്നതോടെ ജോലികാര്യങ്ങൾക്കും പേഴ്സണൽ ആവശ്യങ്ങൾക്കും വെവ്വേറെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക