നെഹ്റു ട്രോഫി വള്ളംകളിയിൽ തുടർച്ചയായ നാലാം തവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ വിജയിച്ചു. ആവേശം നിറഞ്ഞ ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ, യു ബി സി കൈനകരി യുടെ ചമ്പക്കുളം ചുണ്ടൻ, കേരള പോലീസ് തെക്കേതിൽ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്.
വിനോദ് പവിത്രനാണ് വീയപുരം ചുണ്ടന്റെ പരിശീലകൻ. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പ്രസിഡന്റ് വി ജയപ്രസാദും സെക്രട്ടറി എ സുനീറും ആണ്. അലൻ മൂന്നു തെക്കൽ ക്യാപ്റ്റനും മനോജ് പത്തുതെങ്ങുങ്കൽ ലീഡിങ് ക്യാപ്റ്റനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക